

നീലലോഹിതദാസൻ നാടാർ
ന‍്യൂഡൽഹി: ആർജെഡി നേതാവും മുൻ മന്ത്രിയുമായ ഡോ. എ. നീലലോഹിതദാസൻ നാടാരെ ലൈംഗികാതിക്രമക്കേസിൽ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് അതിജീവിത. ഹൈക്കോടതി വിധിയിൽ പിഴവുകളുള്ളതായും എല്ലാ വിശദാംശങ്ങളും കോടതി പരിശോധിച്ചില്ലെന്നും പരാതിക്കാരി നൽകിയ അപ്പീലിൽ പറയുന്നു.
സുപ്രീം കോടതി വൈകാതെ തന്നെ അപ്പീൽ പരിഗണിച്ചേക്കും. 1999ൽ ഐഎഫ്എസ് ഉദ‍്യോഗസ്ഥയെ കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയും തിരിച്ചിറങ്ങുന്ന സമയത്ത് മോശമായി പെരുമാറിയെന്നുമായിരുന്നു പരാതി.
എറണാകുളം ജുഡീഷ‍്യൽ മജിസ്ട്രേറ്റ് കോടതി ഒരു വർഷത്തേക്ക് നീലലോഹിതദാസൻ നാടാരെ ശിക്ഷിച്ചിരുന്നുവെങ്കിലും ജില്ലാ കോടതിയുടെ വിധിക്കെതിരേ നാടാർ നൽകിയ ഹർജിയിൽ ശിക്ഷാവിധി റദ്ദാക്കുകയും ലോഹിതദാസൻ നാടാരെ വെറുതെ വിടുകയുമായിരുന്നു. ഈ ഉത്തരവിനെതിരേയാണ് നിലവിൽ പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.