എൻട്രൻസ് പരീക്ഷ വിജയിക്കാനായില്ല; 17കാരി ജീവനൊടുക്കി

ന‍്യൂഡൽഹിയിലെ പിഎസ് ജാമിയ നഗറിലാണ് സംഭവം
Failed to pass the entrance exam; The 17-year-old took her own life
എൻട്രൻസ് പരീക്ഷ വിജയിക്കാനായില്ല; 17കാരി ജീവനൊടുക്കി
Updated on

ന‍്യൂഡൽഹി: ഇന്ത്യയിലെ മികച്ച എഞ്ചിനീയറിംഗ് കോളെജുകളിലേക്കുള്ള പ്രവേശനത്തിനുള്ള ജോയിന്‍റ് എൻട്രൻസ് പരീക്ഷ (ജെഇഇ) പരാജയപ്പെട്ടതിനെ തുടർന്ന് 17കാരി ജീവനൊടുക്കി. ഡൽഹിയിലെ പിഎസ് ജാമിയ നഗറിലാണ് സംഭവം. പൊലീസ് ആത്മഹത‍്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പഠന സമ്മർദവും പ്രതീക്ഷകൾ നിറവേറ്റാൻ കഴിയാത്തതുമാണ് ആത്മഹത‍്യയ്ക്ക് കാരണമെന്ന് കത്തിൽ പറയുന്നു.

ഷഹീൻ ബാഗ് നിവാസിയായ പെൺകുട്ടി പന്ത്രണ്ടാം ക്ലാസ് പാസായി ജെഇഇ (ജോയിന്‍റ് എൻട്രൻസ് എക്സാം) പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. ജെഇഇ പാസായില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ അമ്മയോട് പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 194 പ്രകാരം ജാമിയ നഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com