

എയർ ഇന്ത‍്യ വിമാനം
air india - file image
മുംബൈ: മുംബൈയിൽ നിന്ന് വാരണാസിയിലേക്കു പുറപ്പെട്ട എയർ ഇന്ത‍്യ വിമാനത്തിന് ബോംബ് ഭീഷണി. ഇതേത്തുടർന്ന് യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തി. ഇമെയിൽ മുഖേനെയായിരുന്നു ഭീഷണി സന്ദേശമെത്തിയത്.
ഭീഷണി സന്ദേശമെത്തിയ ഉടനെ തന്നെ ബോംബ് സ്ക്വാഡിനെ വിളിച്ചതായും ആവശ‍്യമായ സുരക്ഷാ നടപടി ക്രമങ്ങൾ പാലിച്ചതായും എയർ ഇന്ത‍്യ അറിയിച്ചു. ബോംബ് ത്രെറ്റ് അസെസ്മെന്‍റ് കമ്മിറ്റിയാണ് ഭീഷണി വ‍്യാജമാണെന്ന് കണ്ടെത്തിയത്.