ഡൽഹി സ്‌കൂളിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി; വിദ്യാർഥി കസ്റ്റഡിയിൽ

കുട്ടിക്ക് കൗൺസിലിം​ഗ് നൽകി വിട്ടയച്ചു
Fake bomb threat in delhi by minor student
ഡൽഹി സ്‌കൂളിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി; വിദ്യാർഥി കസ്റ്റഡിയിൽfile
Updated on

ന്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകളിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കുട്ടിക്ക് കൗൺസിലിം​ഗ് നൽകി വിട്ടയച്ചു. ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറയ്ക്കാണ് ഇമെയിൽ സന്ദേശം കിട്ടിയത്.

വ്യാഴാഴ്ച രാവിലെയോടെ കമ്മീഷണർക്ക് സന്ദേശം ലഭിക്കുന്നത്. തുടർന്ന് പൊലീസ് ഗൂഗിളിനെ സമീപിച്ചു. ഔട്ടർ ഡൽഹിയിൽ നിന്ന് ഒരു പ്രായപൂർത്തിയാകാത്തയാളെ റെയ്ഡ് നടത്തി പിടികൂടി. കുട്ടി ഇതിനായി മറ്റൊരു ഒരു ഇമെയിൽ ഐഡി സൃഷ്ടിക്കുകയും ഒരു പുതിയ സിം കാർഡ് ഉപയോഗിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. കുട്ടിയെ ചോദ്യം ചെയ്ത ശേഷം പ്രായം കണക്കിലെടുത്ത് കൗൺസിലിം​ഗ് നൽകി വിട്ടയക്കുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലും ഡൽഹിയിലെ 150 ലധികം സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. ഭീഷണി സന്ദേശം വ്യാജമെന്നും സന്ദേശം വന്ന ഇമെയിലുകളുടെ ഉറവിടവും ഡൽഹി പൊലീസ് കണ്ടെത്തിയിരുന്നു. വിപിഎൻ ഉപയോഗിച്ചാണ് ഭീഷണിസന്ദേശം അയച്ചതെന്നാണ് കണ്ടെത്തൽ.

സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തനായില്ല. അന്വേഷണം നടന്നുവരുന്നതായും കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം ഗവർണർ വി.കെ സക്സേന അറിയിച്ചു. ബുധനാഴ്ച പുലർച്ചെ 4 മണിയോടെയാണ് ഡൽഹിയിൽ ഭീതി പരിത്തി സ്വകാര്യ സ്കൂളുകളിൽ ബോംബ് വച്ചതായുള്ള ഇമെയിൽ സന്ദേശം എത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com