വ്യാജ എൽഎൽബി മാർക്ക് ലിസ്റ്റ്; യുപിയിൽ 39 അഭിഭാഷകർക്കെതിരേ കേസ്

വ്യാജ മാർക്ക് ലിസ്റ്റുകൾ ഉപയോഗിച്ച് പ്രാക്‌ടീസ് സർട്ടിഫിക്കറ്റ് നേടിയ 105 അഭിഭാഷകർക്കെതിരേ ഉത്തർപ്രദേശ് ബാർ കൗൺസിൽ സെക്രട്ടറി ആർ.കെ. ശുക്ല പരാതി നൽകിയിരുന്നു
Fake LLB mark sheets: Case registered against 39 lawyers in UP.

വ്യാജ എൽഎൽബി മാർക്ക് ലിസ്റ്റ്: യുപിയിൽ 39 അഭിഭാഷകർക്കെതിരേ കേസ്

Updated on

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിൽ വ്യാജ എൽഎൽബി മാർക്ക് ലിസ്റ്റുകൾ ഉപയോഗിച്ച് അഭിഭാഷക എൻറോൾമെന്‍റും പ്രാക്ടീസ് സർട്ടിഫിക്കറ്റും നേടിയെന്ന പരാതിയിൽ 39 അഭിഭാഷകർക്കെതിരേ പൊലീസ് കേസെടുത്തു. വ്യാജ മാർക്ക് ലിസ്റ്റുകൾ ഉപയോഗിച്ച് പ്രാക്‌ടീസ് സർട്ടിഫിക്കറ്റ് നേടിയ 105 അഭിഭാഷകർക്കെതിരേ ഉത്തർപ്രദേശ് ബാർ കൗൺസിൽ സെക്രട്ടറി ആർ.കെ. ശുക്ല പരാതി നൽകിയിരുന്നു. തുടർന്നാണ് ഇവരിൽ 39 പേർക്കെതിരേ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

നിലവിൽ അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ഇവർ. ശേഷിക്കുന്ന അഭിഭാഷകർക്കെതിരെയും അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കേസുകൾ രജിസ്റ്റർ ചെയ്യും. അതിന് ശേഷമായിരിക്കും അന്വേഷണം ആരംഭിക്കുകയെന്ന് പ്രയാഗ്‌രാജ് പൊലീസ് പറഞ്ഞു.

ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്ത അഭിഭാഷകരുടെ ബിരുദങ്ങൾ വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ അവർക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് 2026 ജൂൺ മൂന്നിന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

logo
Metro Vaartha
www.metrovaartha.com