വോട്ട് കൊള്ള: ആദ്യ അറസ്റ്റ് കർണാടകയിൽ പിടിയിലായത് ബംഗാൾ സ്വദേശി

അറസ്റ്റിലായത് ബംഗാൾ സ്വദേശി ബാപി ആദ്യ
അറസ്റ്റിലായത് ബംഗാൾ സ്വദേശി ബാപി ആദ്യ

വോട്ടു കൊള്ള

Updated on

ബെംഗലുരൂ: രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടു കൊള്ള ആരോപണത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. രാജ്യത്തെ ആദ്യ അറസ്റ്റ് കർണാടകയിലാണ് നടന്നിരിക്കുന്നത്.

പശ്ചിമ ബംഗാൽ സ്വദേശി ബാപി ആദ്യ ആണ് അറസ്റ്റിലായത്. വോട്ട് വെട്ടി മാറ്റുന്നതിന് വേണ്ടിയുളള ഒടിപി ബൈപാസ് ചെയ്ത് നൽകിയത് ബാപിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

മൊബൈൽ ഫോൺ അറ്റകുറ്റപ്പണി നടത്തുന്ന കടയുടെ ഉടമയാണ് അറസ്റ്റിലായ ബാപി. ഒടിപികൾ കൂട്ടത്തോടെ ബിജെപി നേതാവിന്‍റെ സെന്‍ററിലേക്ക് എത്തിച്ചു നൽകിയത് ഇയാളാണ് എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. കൽബുർഗിയിലെ ഡേറ്റ സെന്‍റർ വഴിയാണ് വോട്ട് വെട്ടിമാറ്റൽ നടന്നിരുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് അലന്ദിലെ എംഎൽഎയായിരുന്ന ബിജെപി നേതാവ് സുഭാഷ് ഗുട്ടേദാറും മകനും ചേർന്നാണ് ഡേറ്റ സെന്‍ററിന് കരാർ നൽകിയിരുന്നുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

രാഹുൽ ഗാന്ധുടെ ആരോപണത്തിന് പിന്നാലെ കർണാടക സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റും നടപടിയും ഉണ്ടായിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com