ഫെമ നിയമലംഘനം; രാജ്യവ്യാപകമായി ആമസോൺ, ഫ്ലിപ്‌കാർട്ട് ഓഫിസുകളിൽ ഇഡി റെയ്ഡ്

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിദേശനാണ്യ വിനിമയ നിയമത്തിന്‍റെ (ഫെമ) ലംഘനം നടന്നതായി ബന്ധപ്പെട്ട് 2019 മുതൽ തന്നെ ഇഡി അന്വേഷണം ആരംഭിച്ചിരുന്നു
fama violation ED raids on Amazon and Flipkart offices
ഫെമ നിയമലംഘനം; രാജ്യവ്യാപകമായി ആമസോൺ, ഫ്ലിപ്‌കാർട്ട് ഓഫിസുകളിൽ ഇഡി റെയ്ഡ്
Updated on

മുംബൈ: വിദേശ നാണ്യ വിനിമയ നിയമത്തിന്‍റെ ലംഘനം ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ഇ-കൊമേഴ്സ് പ്ലാറ്റഫോമുകളിൽ ഇഡി പരിശോധന. ആമസോൺ, ഫ്ലിപ്‌കാർട്ട് എന്നിവയുമായി ബന്ധപ്പെട്ട ഓഫിസുകളിലാണ് ഇഡി പരിശോധന നടന്നത്. ഡൽഹി, മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു എന്നിങ്ങനെ 19 ഇടങ്ങളിൽ പരിശോധന നടത്തിയതായാണ് റിപ്പോർട്ട്.

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിദേശനാണ്യ വിനിമയ നിയമത്തിന്‍റെ (ഫെമ) ലംഘനം നടന്നതായി ബന്ധപ്പെട്ട് 2019 തന്നെ ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രാജ്യവ്യാപക പരിശോധനയെന്നാണ് വിവരം. ആമസോണും ഫ്ലിപ്‌കാർട്ടും തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ തിരഞ്ഞെടുത്ത വിൽപ്പനക്കാരെ മുൻനിർത്തി മത്സര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കോമ്പിനേഷൻ കമ്മിഷൻ നേരത്തെ കണ്ടെത്തിയിരുന്നു. ആമസോണിനും ഫ്ലിപ്ക്കാർട്ടിനുമെതിരേ സിഎഐടി അനുബന്ധ സംഘടനയായ ഡൽഹി വ്യാപാർ മഹാസംഘ്, നേരത്തെ പരാതി നൽകിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com