കർഷക സമരത്തെക്കുറിച്ച് വിവാദ പരാമർശം: കങ്കണയെ തള്ളി ബിജെപി

ഇന്ത്യയിലെ കർഷക പ്രക്ഷോഭം ബംഗ്ലാദേശിൽ ഇപ്പോഴുണ്ടായതിനു തുല്യമായ പ്രതിസന്ധിയിലേക്കു നയിക്കുമായിരുന്നു എന്നാണ് കങ്കണ പറഞ്ഞത്
Kangana Ranaut
കങ്കണ റണാവത്
Updated on

ന്യൂഡൽഹി: ഇന്ത്യയിലെ കർഷക സമരത്തെയും ബംഗ്ലാദേശിലെ പ്രക്ഷോഭത്തെയും താരതമ്യം ചെയ്ത് സംസാരിച്ച കങ്കണ റണാവത്ത് എംപിക്ക് ബിജെപിയുടെ താക്കീത്. കങ്കണ പറഞ്ഞത് പാർട്ടിയുടെ അഭിപ്രായമല്ലെന്നും, അതിന് കങ്കണയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.

ഭാവിയിൽ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണമെന്നും കങ്കണയോട് പാർട്ടി നിർദേശിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നില്ലെങ്കിൽ ഇന്ത്യയിലെ കർഷക പ്രക്ഷോഭം ബംഗ്ലാദേശിൽ ഇപ്പോഴുണ്ടായതിനു തുല്യമായ പ്രതിസന്ധിയിലേക്കു നയിക്കുമായിരുന്നു എന്നാണ് കങ്കണ പറഞ്ഞത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com