ബംഗളൂരുവിൽ കടുവയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരുക്ക്

ഒപ്പമുണ്ടായിരുന്ന മറ്റു കർഷകർ മരത്തിന് മുകളിൽ കയറിയാണ് രക്ഷപ്പെട്ടത്.
Farmer seriously injured in tiger attack in Bengaluru

ബംഗളൂരുവിൽ കടുവയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരുക്ക്

File Image
Updated on

ബംഗളൂരു: കടുവയുടെ ആക്രമണത്തിസൽ കർഷകന് ഗുരുതര പരുക്ക്. മൈസൂരു സരഗൂരിലാണ് സംഭവം. വനം വകുപ്പിന്‍റെ ഓപ്പറേഷനിടെയായിരുന്നു ബഡഗലപ്പുരയിലെ മഹാദേവ എന്ന കർഷകന് പരുക്കേറ്റത്. ജനവാസമേഖലയിലിറങ്ങിയ കടുവയെ തുരത്തിയോടിക്കുന്നതിനിടെയായിരുന്നു കടുവ കൃഷി ഭൂമിയിലെത്തി കർഷകനെ ആക്രമിച്ചത്.

ഒപ്പമുണ്ടായിരുന്ന മറ്റു കർഷകർ മരത്തിന് മുകളിൽ കയറിയാണ് രക്ഷപ്പെട്ടത്. കർഷകനെ ആക്രമിച്ച ശേഷം കടുവ സ്ഥലത്ത് നിന്നു പോവുകയായിരുന്നു. ഒപ്പം ഉണ്ടായവർ ബഹളം വച്ചതോടെയാണ് കടുവ സ്ഥലത്ത് നിന്നു പോയത്.

ഗുരുതരമായി പരുക്കേറ്റ കർഷകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനം വകുപ്പിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ആക്രമണത്തിൽ ചികിത്സാ ചെലവ് വഹിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വനംവകുപ്പിനോട് നിർദേശിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com