മുളക് വിലയിൽ ഇടിവ്: കർണാടകയിൽ കർഷകരും പൊലീസും തമ്മിൽ സംഘർഷം

പ്രതിഷേധക്കാർ രണ്ട് പൊലീസ് വാഹനങ്ങൾ കത്തിച്ചതായാണ് വിവരം
മുളക് വിലയിൽ ഇടിവ്: കർണാടകയിൽ കർഷകരും പൊലീസും തമ്മിൽ സംഘർഷം
Updated on

ബംഗളൂരു: കർണാടകയിലെ ഹാവേരിയിൽ കർഷകരും പൊലീസും തമ്മിൽ സംഘർഷം. മുളകിന്‍റെ വിലയിൽ ഇടിവുണ്ടായതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടയിലാണ് സംഘർമുണ്ടായത്. സംഭവത്തിൽ ഡിവൈഎസ്പി ഉൾപ്പെടെ നിരവധിപ്പേർക്ക് പരുക്കേറ്റു.

ഹാവേരിയിലെ ബ്യാഡഗി ജില്ലയിലാണ് സംഭവം. ഞായറാഴ്ച വരെ ക്വിന്‍റലിന് 25000 രൂപ വരെ വിലയുണ്ടായിരുന്ന മുളകിന് തിങ്കളാഴ്ചയായതോടെ പന്ത്രണ്ടായിരമായി ഇടിഞ്ഞതാണ് കർഷകരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രതിഷേധക്കാർ രണ്ട് പൊലീസ് വാഹനങ്ങൾ കത്തിച്ചതായാണ് വിവരം. സംഘർഷത്തിൽ നിരവധി കർഷകർക്കും പരുക്കേറ്റിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ ചിറ്റൂർ കഴിഞ്ഞാൽ വൻ തോതിൽ മുളക് വ്യാപാരം നടക്കുന്ന സ്ഥലമാണ് ഹാവേരിയിലെ ബ്യാഡഗി. എന്നാൽ വലിയ തരത്തിലുള്ള വിലയിടിവ് ഉണ്ടായിട്ടില്ലെന്ന് അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി അധികൃതർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com