കർഷകരുടെ 'ഡൽഹി ചലോ മാർച്ച്' ആരംഭിച്ചു; ഇൻ‌ർനെറ്റ് നിരോധനം, അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണം

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ കർഷകർ സമരത്തിൽ പങ്കെടുക്കും.
farmers protest 2.0 delhi chalo march live updates
farmers protest 2.0 delhi chalo march live updates

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെയുള്ള കർഷകരുടെ 'ഡൽഹി ചലോ മാർച്ച്' ഇന്ന്. രാവിലെ 10 മണിക്ക് മാർച്ച് ആരംഭിക്കും. കേന്ദ്ര മന്ത്രിമാരുമായി ചണ്ഡീ​ഗഢിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നു സമരം തുടരുമെന്നു കർഷക സംഘടനകൾ വ്യക്തമാക്കി. താങ്ങു വില അടക്കമുള്ള വിഷയങ്ങളിൽ തീരുമാനം ആകാത്തതിനെ തുടർന്ന് നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം. താങ്ങുവില നിയമപരമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

കർഷകരുടെ ഡൽഹി മാർച്ചിനെ നേരിടാൻ ഹരിയാന-ഡൽഹി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഹരിയാനയിലെ 7 ജില്ലകളിൽ നിരോധനാജ്ഞയും ഇൻ‌ർനെറ്റ് നിരോധനവും പ്രഖ്യാപിച്ചു. പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് കർഷകർ കടക്കാതിരിക്കാൻ അതിർത്തികള്‍ പൊലീസ് ബാരിക്കേഡും കോണ്‍ക്രീറ്റ് ബ്ലോക്കുകളും അടച്ചു. ഹരിയാനയില്‍ നിന്ന് ഡൽഹിയിലേക്ക് കടക്കുന്ന ഭാഗങ്ങളിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ കർഷകർ സമരത്തിൽ പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ചയടക്കം 200 ഓളം കർഷക സംഘടനകളാണ് സമരം പ്രഖ്യാപിച്ചത്. എന്നാൽ കേന്ദ്ര സർക്കാർ എപ്പോൾ വിളിച്ചാലും ചർച്ചയ്ക്ക് തയ്യാറാണെന്നു കർഷക സംഘടനകൾ വ്യക്തമാക്കി. വിഷയം ചർച്ചയിലൂടെ തീർക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് സർക്കാർ നിലപാട്. അതേസമയം, സമരം പ്രഖ്യാപിച്ച കർഷകരമായുള്ള രണ്ടാം ഘട്ട മന്ത്രിതല ചർച്ച നാളെ വൈകിട്ട് നടക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com