കർഷകരുടെ ഡൽഹി ചലോ മാർച്ച് താത്കാലികമായി നിർത്തി

നാല് മണിക്കൂറോളം നീണ്ട ചർച്ച ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്
farmers protest delhi chalo march temporarily halted
farmers protest delhi chalo march temporarily halted

ന്യൂഡൽഹി: കർകരുടെ ഡൽഹി ചലോ മാർച്ച് രണ്ടു ദിവസത്തേക്ക് താത്കാലികമായി നിർത്തിവെച്ചു. സമവായ നിർദേശങ്ങൾ കേന്ദ്രം അവതരിപ്പിതച്ചതിന് പിന്നാലെയാണ് നീക്കം. കർഷകരുടെ തീരുമാനം ഇന്നോ നാളെയോ അറിയാം. നാല് മണിക്കൂറോളം നീണ്ട ചർച്ച ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്.

അഞ്ചു വർഷത്തേക്ക് സർക്കാർ സഹകരണ സംഘങ്ങൾ വഴി കർഷകരിൽ നിന്ന് താങ്ങുവില ഉറപ്പാക്കി വിളകൾ സംഭരിക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്. കൂടിയാലോചനകൾക്ക് ശേഷം കർഷകരുടെ തീരുമാനം അറിയിക്കാമെന്ന് നേതാക്കൾ യോഗത്തിൽ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com