farmers protest at delhi
കർ‌ഷകരെ അതിർത്തിയിൽ തടഞ്ഞ് പൊലീസ്; ആവശ്യം അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്ന് കർഷകർ

കർ‌ഷകരെ അതിർത്തിയിൽ തടഞ്ഞ് പൊലീസ്; ആവശ്യം അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്ന് കർഷകർ

കിസാൻ മസ്ദൂർ മോർച്ചയും സംയുക്ത് കിസാൻ മോർച്ചയും സംയുക്തമായാണ് മാർച്ച് സംഘടിപ്പിച്ചത്
Published on

ന്യൂഡൽഹി: കാർഷിക നിയമം പ്രകാരം ന്യായമായ നഷ്ടപരിഹാരവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന മാർച്ച് അതിർത്തിയിൽ തടഞ്ഞ് ഡൽഹി പൊലീസ്. അതിർത്തിയിൽ വച്ച് ബാരിക്കേടുകളുടേയും വൻ പൊലീസ് സന്നാഹത്തിന്‍റേയും ബലത്തിലാണ് പൊലീസ് കർഷക പ്രതിഷേധത്തെ തടഞ്ഞത്. കർഷകർ ബാരിക്കേടുകൾ മറികക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് അത് അടിച്ചമർത്തി.

കർഷക പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ കർശന മുന്നോരുക്കങ്ങളാണ് പൊലീസ് സ്വീകരിച്ചിരുന്നത്. അതിർത്തിയിൽ 5,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തെ വിവിധിയിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

കിസാൻ മസ്ദൂർ മോർച്ചയും സംയുക്ത് കിസാൻ മോർച്ചയും ചേർന്നാണ് മാർച്ച് സംഘടിപ്പിച്ചത്. സമയ ബന്ധിതമായി നെല്ലു സംഭരണം നടപ്പിലാക്കുക, മിനിമം താങ്ങുവില നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. ആവശ്യങ്ങൾ അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കർഷകർ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com