ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് ഒറ്റയ്ക്ക് മത്സരിക്കും; ഫാറൂഖ് അബ്ദുല്ല

ഇതിനിടെ തനിക്ക് ഇഡി അയച്ച സമൻസിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു
ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് ഒറ്റയ്ക്ക് മത്സരിക്കും; ഫാറൂഖ് അബ്ദുല്ല
ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് ഒറ്റയ്ക്ക് മത്സരിക്കും; ഫാറൂഖ് അബ്ദുല്ല
Updated on

ശ്രീനഗർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജമ്മു കാശ്മീരിൽ ആരുമായും സഖ്യത്തിനില്ലെന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല. തെരഞ്ഞെടുപ്പിൽ തന്‍റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനിടെ തനിക്ക് ഇഡി അയച്ച സമൻസിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഫാറൂഖ് അബ്ദുല്ലയ്ക്ക് സമൻസയച്ച് അറസ്റ്റ് ചെയ്താൽ നാഷണൽ കോൺഫറൻസ് ഇല്ലാതാകുമെന്ന് കരുതുന്നവരുണ്ടെങ്കിൽ അവർക്ക് തെറ്റിയെന്നും അദ്ദേഹം പ്രതികരിച്ചു.

ജമ്മു കാശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള നാഷണൽ കോൺഫറൻസിന്‍റെ തീരുമാനത്തിൽ കോൺഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചു. ചർച്ചകൾ നടന്നുവരികയാണ്. എല്ലാ പാർട്ടികൾക്കും അവരുടേതായ പരിമിതികളുണ്ടാകും. നാഷണൽ കോൺഫറൻസും പിഡിപിയും ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമാണെന്ന് ജയറാം രമേശ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com