മകന്‍റെ വധുവുമായി അച്ഛൻ ഒളിച്ചോടി

നാൽപ്പത്തഞ്ചുകാരനായ ഷക്കീലിനെതിരേയാണ് ഭാര്യ ഷബാന പരാതി നൽകിയത്.
Father eloped with son's bride; woman files complaint

മകന്‍റെ വധുവുമായി പിതാവ് ഒളിച്ചോടി; പരാതി നൽകി യുവതി

Updated on

ലകനൗ: റാപൂരിൽ മകന്‍റെ വധുവുമായി പിതാവ് ഒളിച്ചോടിയെന്നു പരാതി. മകന്‍റെ വധുവുമായുളള ബന്ധത്തെ ചോദ്യം ചെയ്തതിന് തന്നെയും മക്കളെയും ഭർത്താവ് ക്രൂരമായി മർദിച്ചുവെന്നും സ്വർണവും പണവുമായി കടന്നുകളഞ്ഞുവെന്നും ഇയാളുടെ ഭാര്യ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്.

നാൽപ്പത്തഞ്ചുകാരനായ ഷക്കീലിനെതിരെയാണ് ഭാര്യ ഷബാന പരാതി നൽകിയത്. ഇവരുടെ 15 വയസുളള ആൺകുട്ടിയുടെ വിവാഹമാണ് ഇയാൾ നിശ്ചയിച്ചത്. മകനോടും തന്നോടും അനുവാദം ചോദിക്കാതെ വിവാഹം ഉറപ്പിച്ചപ്പോൾ എതിർത്തിരുന്നു. എതിർത്തപ്പോൾ ഇരുവരെയും മർദിക്കുകയായിരുന്നു.

മകന്‍റെ വധുവെന്ന് പറയുന്ന സ്ത്രീയുമായി ഫോണിൽ സംസാരിക്കാൻ തുടങ്ങിയിരുന്നു എന്ന് ഭാര്യ ആരോപിച്ചു. ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞപ്പോൾ മകനും താനും തെളിവുകൾ ശേഖരിക്കുകയായിരുന്നു.

അച്ഛന്‍റെ അവിഹിത ബന്ധത്തെക്കുറിച്ച് അറിഞ്ഞ മകൻ വിവാഹം കഴിക്കാൻ വിസമ്മതിച്ചുവെന്നും, തുടർന്ന് തന്നെയും മക്കളെയും ക്രൂരമായി മർദിച്ചെന്നും യുവതി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com