ജോലി നഷ്ടപ്പെടുമെന്ന് ഭയം; പേയ് ടി എം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

35 വയസുള്ള ഗൗരവ് ഗുപ്തയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പേയ് ടി എം
പേയ് ടി എം
Updated on

ഇന്ദോർ: ജോലി നഷ്ടപ്പെടുമെന്ന ഭയ മൂലം മധ്യ പ്രദേശിൽ പേയ് ടിഎം പേയ്മെന്‍റ് ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കിയതായി റിപ്പോർട്ട്. 35 വയസുള്ള ഗൗരവ് ഗുപ്തയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഗൗരവ് ജോഷി നഷ്ടപ്പെടുമോ എന്ന ഭീതിയിലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് ഇൻസ്പെക്റ്റർ തരേഷ് കുമാർ സോനി പറയുന്നു.

മാർച്ച് 15 മുതൽ പേയ് ടിഎം ബാങ്ക് ഉപഭോക്താക്കളിൽ നിന്ന് പണം സ്വീകരിക്കുകയോ കടം കൊടുക്കുകയോ പാടില്ലെന്ന് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജീവനക്കാർ കടുത്ത മാനസികസംഘർഷത്തിലൂടെയാണ് കടന്നു പോകുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com