
വനിതാ അത്‌ലറ്റുകൾ ലിംഗനിർണയത്തിനുളള ജീൻ ടെസ്റ്റിന് വിധേയമാകണം: എഎഫ്ഐ
ന്യൂഡൽഹി: ജപ്പാനിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വനിതാ അത്‌ലറ്റുകൾ ലിംഗനിർണയത്തിനുളള ജീൻ ടെസ്റ്റിന് (എസ്ആർബൈ ജീൻ ടെസ്റ്റ്) വിധേയമാകണമെന്ന് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ (എഎഫ്ഐ).
സെപ്റ്റംബർ 13ന് ജപ്പാനിലെ ടോക്കിയോയിൽ തുടങ്ങുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് അത്‌ലറ്റുകൾ ലിംഗനിർണയം ടെസ്റ്റിന് വിധേയമാകണമെന്ന് വേൾഡ് അത്‌ലറ്റിക് സംഘടന നിർദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇന്ത്യയിലും പരിശോധന നടത്തുന്നത്.