വഴിതെറ്റി രാത്രി റോഡിൽ ഒറ്റപ്പെട്ടു, പേടിച്ച് കരഞ്ഞ് വിദേശ വനിത; രക്ഷകയായി റാപ്പിഡോ ഡ്രൈവർ

എന്തുചെയ്യണം എന്നറിയാതെ പേടിച്ച് യുവതിയുടെ മുന്നിലേക്ക് അപ്രതീക്ഷിതമായാണ് സിന്ധു കുമാരി എത്തുന്നത്
Female Rapido driver helps tourist in goa

വഴിതെറ്റി രാത്രി റോഡിൽ ഒറ്റപ്പെട്ടു, പേടിച്ച് കരഞ്ഞ് വിദേശ വനിത; രക്ഷകയായി റാപ്പിഡോ ഡ്രൈവർ

Updated on

സോളോ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഏറ്റവും വെല്ലുവിളിയാവുന്നത് വഴിതെറ്റി അറിയാത്ത സ്ഥലത്ത് ഒറ്റപ്പെട്ട് പോകുന്നതാണ്. എന്തുചെയ്യണം എന്നറിയാതെ ആകെ പരിഭ്രാന്തിയിലാകും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഗോവയിലെ തെരുവിൽ രാത്രിയിൽ വഴിതെറ്റി ഒറ്റപ്പെട്ട് പോയ വിദേശ വനിതയെ സഹായിച്ച വനിത റാപ്പിഡോ ഡ്രൈവറുടെ വിഡിയോ ആണ്. തന്നെ തിരിച്ചെത്തിയ റാപ്പിഡോ ഡ്രൈവറെ സന്തോഷം കൊണ്ട് കെട്ടിപ്പിടിക്കുന്ന വിദേശ വനിതയെ ആണ് വിഡിയോയിൽ കാണുന്നത്.

സിന്ധു കുമാരി എന്ന റാപ്പിഡോ ഡ്രൈവറാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. രാത്രി 10 മണിക്കാണ് സംഭവമുണ്ടാകുന്നത്. ബീച്ചിൽ നിന്ന് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിപ്പോവുകയായിരുന്നു റഷ്യൻ യുവതി. ഗൂഗിൾ മാപ്പ് നോക്കി പോകുന്നതിനിടെ യുവതിക്ക് വഴിതെറ്റുകയായിരുന്നു. എന്തുചെയ്യണം എന്നറിയാതെ പേടിച്ച് യുവതിയുടെ മുന്നിലേക്ക് അപ്രതീക്ഷിതമായാണ് സിന്ധു കുമാരി എത്തുന്നത്.

പേടിച്ച് കരയുന്ന യുവതിയെ ആശ്വസിപ്പിച്ച സിന്ധു അവർക്ക് വെള്ളം നൽകുന്നതും വിഡിയോയിലുണ്ട്. തുടർന്ന് അവരെ സുരക്ഷിതമായി ഹോട്ടലിൽ എത്തിക്കുകയായിരുന്നു. സഹായിച്ചതിനുള്ള പ്രതിഫലമായി അധിക തുക റഷ്യൻ യുവതി നൽകിയെങ്കിലും സിന്ധു സ്വീകരിച്ചില്ല.

ഹോട്ടലിലേക്ക് പോരുന്ന വഴിക്കാണ് അലർക്ക് വഴി തെറ്റിയത്. അവർ വല്ലാതെ പേടിച്ചിരുന്നു. ഞാൻ അവരോട് കരയരുതെന്ന് പറഞ്ഞു. ഹോട്ടലിൽ തിരിച്ചെത്തിക്കാമെന്നും പറഞ്ഞു. അവർ എന്നെ വിശ്വസിച്ചു. ഞാൻ അവരെ ഹോട്ടലിൽ എത്തിച്ചു.- വിഡിയോയിൽ സിന്ധു പറഞ്ഞു. തക്ക സമയത്ത് തനിക്ക് സഹായം നൽകിയ റാപ്പിഡോ ഡ്രൈവറെ വിദേശ വനിത കെട്ടിപ്പിടിക്കുകയും നന്ദി പറയുകയുമായിരുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുമായി എത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com