നേരിട്ട് മനസിലാകാത്തവർക്ക് സിനിമ കണ്ട് മനസിലാക്കാം; മോദിയുടെ ജീവിത സിനിമ പ്രദർശിപ്പിച്ച് വോട്ട് പിടിക്കാൻ ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യകാല ജീവിതത്തെ ആസ്പദമാക്കിയുള്ള 'ചലോ ജീത്തേ ഹേ' (വരൂ, നമുക്ക് ജീവിതം നയിക്കാം!) എന്ന സിനിമയാണ് പ്രദർശിപ്പിക്കുക
Film on PM Modis childhood to be screened as part of Bihar BJP poll campaign

pm narendra modi

file image

Updated on

പറ്റ്ന: ബിഹാറിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചരണതന്ത്രങ്ങളുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച സിനിമ പ്രചരണത്തിന്‍റെ ഭാഗമായി പ്രദർശിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യകാല ജീവിതത്തെ ആസ്പദമാക്കിയുള്ള 'ചലോ ജീത്തേ ഹേ' (വരൂ, നമുക്ക് ജീവിതം നയിക്കാം!) എന്ന സിനിമ പ്രദർശിപ്പിക്കുന്നതിനായി ബിജെപി ഓരോ നിയമസഭാ മണ്ഡലത്തിലേക്കും 243 വാനുകൾ അയക്കും. രാഷ്ട്രീയത്തിന്‍റെ യഥാർഥ ലക്ഷ്യം സേവനം ആണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാണ് സിനിമ പ്രദർശിപ്പിക്കുന്നെതെന്ന് ബിജെപി പറയുന്നു.

ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു-ബിജെപി സഖ്യം അധികാരം നിലനിർത്തുമെന്നമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പ്രധാനമന്ത്രി മോദിക്ക് 75 വയസ് തികയുന്നതിന്‍റെ 'സേവനത്തിന്‍റെ രണ്ടാഴ്ച' എന്ന പേരിൽ സംഘടിപ്പിക്കുന്ന ആഘോഷത്തിന്‍റെ ഭാഗമായി പട്‌നയിലെ ഗാന്ധി മൈതാനത്ത് നിന്ന് 'സേവാ രഥ്' വാനുകളുടെ ഫ്ലാഗ് ഓഫ് നടത്തുമെന്ന് ബിജെപി എക്സിലൂടെ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com