സമ്പത്തിക തട്ടിപ്പ്: ചലച്ചിത്ര നിർമാവ് രവീന്ദ്രർ ചന്ദ്രശേഖരൻ അറസ്റ്റിൽ

സമ്പത്തിക തട്ടിപ്പ്: ചലച്ചിത്ര നിർമാവ് രവീന്ദ്രർ ചന്ദ്രശേഖരൻ അറസ്റ്റിൽ

അന്വേഷണത്തിൽ പണം തട്ടിയെടുക്കാനായി നിർമാതാവ് വ്യാജരേഖ കാണിച്ചതായി കണ്ടെത്തി
Published on

ചെന്നൈ: പ്രമുഖ ചലച്ചിത്ര നിർമാവ് രവീന്ദ്രർ ചന്ദ്രശേഖരൻ തട്ടിപ്പുകേസിൽ അറസ്റ്റിൽ. തട്ടിപ്പു കേസിൽ സെൻട്രൽ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ചെന്നൈ സ്വദേശിയായ വ്യവസായിൽ നിന്നും പതിനാറുകോടി തട്ടിയെടുത്തു എന്ന പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

2020 ലാണ് പരാധിക്കാധാരമായ സംഭവം നടന്നത്. മുനിസിപ്പൽ ഖരമാലിന്യം ഉർജമാക്കി മാറ്റുന്ന പവർ പ്രോജറ്റുമായി ബന്ധപ്പെട്ടാണ് പരാതിക്കാരനായ രവീന്ദർ ചന്ദ്രശേഖരനുമായി ബന്ധപ്പെടുന്നത്. തുടർന്ന് 2020 സെപ്റ്റംബർ 17 ന് ഇരുകക്ഷികളും നിക്ഷേപ കരാറിൽ ഏർപ്പെടുത്തുകയും 15,83,20,000 രൂപ നൽകുകയും ചെയ്തു. തുക കൈപ്പറ്റിയ ശേഷം രവീന്ദർ ബിസിനസ് ആരംഭിക്കുകയോ പണം തിരികെ നൽകികയോ ചെയ്തില്ല എന്നതാണ് പരാതിക്കടിസ്ഥാനം. ഇതിലാണ് ചലച്ചിത്ര നിർമാതാവിനെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ പണം തട്ടിയെടുക്കാനായി നിർമാതാവ് വ്യാജരേഖ കാണിച്ചതായി കണ്ടെത്തി. തുടർന്നാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com