യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി: വിശദീകരണവുമായി ധനമന്ത്രാലയം

യുപിഐ വഴി ഡിജിറ്റൽ ഇടപാടിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും വിശദീകരണം
Finance Ministry clarifies GST levy on UPI transactions

യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി: വിശദീകരണവുമായി ധനമന്ത്രാലയം

Updated on

ഡൽഹി: 2000 രൂപയ്ക്ക് മുകളിലുളള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്തുന്നു എന്ന വാർത്ത വ്യാജമെന്ന് ധനമന്ത്രലയം. വാർത്ത തെറ്റിദ്ധാരണ പരത്തുന്നതും, അടിസ്ഥാന രഹിതവുമാണെന്ന് പ്രസ് ഇൻഫോർമേഷൻ ബ്യൂറോ (പിഐബി) വഴി മന്ത്രാലയം അറിയിച്ചു.

യുപിഐ വഴി ഡിജിറ്റൽ ഇടപാടിനെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ധന മന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം, ചില ഇടപാടുകൾക്ക് മെർച്ചന്‍റ് ഡിസ്ക്കൗണ്ട് റേറ്റ് (എംഡിആർ) പോലുളള ചാർജുകൾക്ക് മുകളിലാണ് ജിഎസ്ടി ഈടാക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.

സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്സസ് 2019 ഡിസംബർ 30ലെ ഗസ്റ്റ് വിജ്ഞാപനത്തിലൂടെ പേഴ്സൺ ടു മർച്ചന്‍റ് യുപിഐ ഇടപാടുകൾക്കുളള എംഡിആർ നീക്കം ചെയ്തിട്ടുണ്ടെന്നും ധനമന്ത്രലയം വിശദീകരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com