
omar abdullah
ശ്രീനഗർ: പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ‍്യാപിച്ച് ജമ്മു കശ്മീർ സർക്കാർ. രജൗരിയിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ഡെവലപ്മെന്‍റ് കമ്മിഷണര്‍ രാജ് കുമാർ ഥാപ്പ ഉൾപ്പെടെയുള്ള അഞ്ച് പേരായിരുന്നു ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
മുഖ‍്യമന്ത്രി ഒമർ അബ്ദുള്ള പങ്കെടുത്ത അവലോകന യോഗത്തിൽ വെള്ളിയാഴ്ച പങ്കെടുത്ത ഉദ‍്യോഗസ്ഥനായിരുന്നു രാജ് കുമാർ ഥാപ്പ. രജൗരിയിൽ വച്ചാണ് ഇവർ കൊല്ലപ്പെട്ടതെന്ന് മുഖ‍്യമന്ത്രി ഒമർ അബ്ദുള്ള വ‍്യക്തമാക്കി.