ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബാംഗങ്ങൾക്ക് ധനസഹായം

പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് എത്ര പണം നൽകിയാലും പകരമാവില്ലെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമര്‍ അബദുള്ള
Financial assistance announced for the families of those killed and injured in the terror attack
ഒമർ അബ്ദുള്ള

File

Updated on

ശ്രീനഗർ: ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബാംഗങ്ങൾക്ക് ജമ്മു കശ്മീർ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപയും പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയുമാണ് സർക്കാർ പ്രഖ്യാപിച്ചത്.

പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് എത്ര പണം നൽകിയാലും പകരമാവില്ലെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമര്‍ അബദുള്ള പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുളള എല്ലാ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും, പരുക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം നൽകുന്നുവെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി പറഞ്ഞു.

ഈ കുറ്റകൃത്യത്തിനു കാരണക്കാരായവരെ നീതിക്കു മുന്നിൽ കൊണ്ടുവരുന്നതുവരെ ഞങ്ങൾക്ക് വിശ്രമമില്ലെന്നും ഒമര്‍ അബ്ദുള്ള പ്രഖ്യാപിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com