പൊതുധനം ദുരുപയോഗം ചെയ്തു; കെജ്‌രിവാളിനെതിരേ വീണ്ടും കേസ്

2019ൽ ഡൽഹിയിൽ ഭീമൻ ഹോർഡിങ്ങുകൾ സ്ഥാപിച്ചതിനായി വൻ തുക ചെലവഴിച്ചുവെന്നാണ് കേസ്.
FIR lodged against Arvind Kejriwal for 'misusing' public money: Police tells court
അരവിന്ദ് കെജ്‌രിവാൾ
Updated on

ന്യൂഡൽഹി: പൊതു ധനം ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിവെതിരേ മറ്റൊരു കേസ് കൂടി ഫയൽ ചെയ്തു. 2019ൽ ഡൽഹിയിൽ ഭീമൻ ഹോർഡിങ്ങുകൾ സ്ഥാപിച്ചതിനായി വൻ തുക ചെലവഴിച്ചുവെന്നാണ് കേസ്. പൊലീസിന്‍റെ റിപ്പോർട്ട് പരിശോധിച്ചതിനു ശേഷം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നേഹ മിത്താലാണ് എഫ്ഐആർ ഫയൽ ചെയ്യാൻ നിർദേശിച്ചത്.

കേസിൽ ഏപ്രിൽ 18ന് കോടതി വാദം കേൾക്കും. മുൻ എംഎൽഎ ഗുലാബ് സിങ്, ദ്വാരക കൗൺസിലർ നിതിക ശർമ എന്നിവർക്കെതിരേയും കേസെടുത്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com