ഡൽഹി സർവകലാശാലയിൽ തീപിടിത്തം

ലോ സെന്‍റർ ഒന്നിൽ പ്രവർത്തിക്കുന്ന ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ ഓഫീസിലാണ് അഗ്നിബാധ ഉണ്ടായത്
Fire at Delhi University

ഡൽഹി സർവകലാശാലയിൽ തീപിടിത്തം

Updated on: 

ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ നോർത്ത് ക്യാംപസിൽ തീപിടിത്തം. ചൊവ്വാഴ്ച രാത്രി 11.53ഓടെയാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല.

ലോ സെന്‍റർ ഒന്നിൽ പ്രവർത്തിക്കുന്ന ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ ഓഫീസിലാണ് അഗ്നിബാധ ഉണ്ടായത്. ഓഫീസിലെ സോഫയും മറ്റു ഫർണിച്ചറുകളും കത്തിനശിച്ചു.

വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തി തീയണച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

logo
Metro Vaartha
www.metrovaartha.com