മുംബൈയിലെ ആദായനികുതി ഓഫീസ് കെട്ടിടത്തില്‍ തീപിടിത്തം

ആദായനികുതി വകുപ്പിന്‍റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ആയ്കര്‍ ഭവനിലാണ് തീപിടിത്തമുണ്ടായത്

Representative image

പ്രതീകാത്മക ചിത്രം

Updated on

മുംബൈ: ദക്ഷിണ മുംബൈയിലെ ചര്‍ച്ച്ഗേറ്റിലുള്ള ആദായനികുതി ഓഫീസ് കെട്ടിടത്തിൽ തീപിടിത്തം. ഏഴ് നില കെട്ടിടത്തിന്‍റെ ബേസ്മെന്‍റിലണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.10ഓടെ തീപിടിത്തം ഉണ്ടായത്. ആളപായമില്ല.

ആദായനികുതി വകുപ്പിന്‍റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ആയ്കര്‍ ഭവനിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നാല് അഗ്നിരക്ഷാസേന യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം നടത്തുകയാണ്. മുംബൈ പൊലീസ്, നഗരസഭ ജീവനക്കാർ എന്നിവരും സ്ഥലത്തെത്തി.

logo
Metro Vaartha
www.metrovaartha.com