ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം| Video

വൈദ്യുതി മീറ്റര്‍ ബോക്‌സിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം
Fire attack at BJP headquarters in Delhi
BJP headquarters delhi
Updated on

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം. ഡല്‍ഹിയിലെ പണ്ഡിറ്റ് മാര്‍ഗിലെ ബിജെപി ഓഫീസിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഓഫീസില്‍ നിരവധി പ്രവര്‍ത്തകരുണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല.

വൈകീട്ട് നാലരയോടയാണ് തീപിടിത്തമുണ്ടായത്. ഉടൻ അഗ്നിശമന സേന സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയത് വലിയ അപകടം ഒഴിവായി. വൈദ്യുതി മീറ്റര്‍ ബോക്‌സിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓഫീസിന് പുറകിലെ സ്റ്റേജും മറ്റ് സാധനങ്ങളും കത്തിനശിച്ചു. എന്നാൽ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com