രാജ‍്യസഭാ എംപിമാർ താമസിക്കുന്ന ഫ്ലാറ്റിലെ തീപിടിത്തം; അപകടകാരണം പടക്കങ്ങളെന്ന് സ്ഥിരീകരണം

കേന്ദ്ര നഗരകാര‍്യ മന്ത്രാലയമാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്
fire breaks out at delhi where mp live updates

രാജ‍്യസഭാ എംപിമാർ താമസിക്കുന്ന ഫ്ലാറ്റിലെ തീപിടിത്തം; അപകടകാരണം പടക്കങ്ങളെന്ന് സ്ഥിരീകരണം

Updated on

ന‍്യൂഡൽഹി: ഡൽഹിയിൽ രാജ‍്യസഭാ എംപിമാർ താമസിക്കുന്ന ഫ്ലാറ്റിൽ തീപിടിക്കാൻ കാരണമായത് പടക്കങ്ങളെന്ന് ഔദ‍്യോഗിക സ്ഥിരീകരണം. കേന്ദ്ര നഗരകാര‍്യ മന്ത്രാലയമാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്.

അപ്പാർട്ട്മെന്‍റിലെ അഗ്നിസുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നില്ലെന്നും സ്‌പ്രിങ്ളറുകൾ ഉണ്ടായിരുന്നില്ലെന്നും മന്ത്രാലയം വ‍്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു എംപിമാർ താമസിക്കുന്ന ബ്രഹ്മപുത്ര അപ്പാർട്ട്മെന്‍റ്സിലെ സ്റ്റാഫ് ക്വാർട്ടേഴ്സിന് തീപിടിച്ചത്. ക്വാർട്ടേഴ്സിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതിനാൽ ആളപായമുണ്ടായിരുന്നില്ല.

ഫയർഫോഴ്സ് ഉദ‍്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ക്വാർട്ടേഴ്സിന്‍റെ രണ്ടു നിലകളും പൂർണമായും കത്തി നശിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com