ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം: 4 പേർ മരിച്ചു, നിരവധി പേർ ഗുരുതരാവസ്ഥയിൽ

മുസാഫർപുർ ജില്ലയിലെ പ്രസാദ് ആശുപത്രിയിലെ ഐസിയുവിലാണ് വ‍്യാഴാഴ്ച പുലർച്ചയോടെ തീപിടിത്തമുണ്ടായത്.
fire breaks out at private hospital in bihar many died and injured

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം: 4 പേർ മരിച്ചു, നിരവധി പേർ ഗുരുതരാവസ്ഥയിൽ

file

Updated on

പറ്റ്ന: ബിഹാറിലെ സ്വകാര‍്യ ആശുപത്രിയിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് 4 പേർ മരിച്ചു. മുസാഫർപുർ ജില്ലയിലെ പ്രസാദ് ആശുപത്രിയിലെ ഐസിയുവിലാണ് വ‍്യാഴാഴ്ച പുലർച്ചയോടെ തീപിടിത്തമുണ്ടായത്. ഇരുപതിലധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

രക്ഷപ്പെടുത്തിയവരുടെ ആരോഗ‍്യനില ഗുരുതരമാണെന്നാണ് വിവരം. ആശുപത്രിയിലെ ഐസിയു ഇൻ ചാർജിനും പരുക്കേറ്റിട്ടുണ്ട്. അഗ്നിരക്ഷാ സേന സംഭവ സ്ഥലത്തെത്തി നീണ്ട പരിശ്രമത്തിനൊടുവിലാണ് രോഗികളെ രക്ഷപ്പെടുത്തിയത്. ഷോർട്ട് സർക‍്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മരണ സംഖ‍്യ ഇനിയും ഉയരാൻ സാധ‍്യതയുണ്ട്.

logo
Metro Vaartha
www.metrovaartha.com