മഹാകാലേശ്വർ ക്ഷേത്രത്തിൽ തീപിടുത്തം; 13 പുരോഹിതർക്ക് പരുക്ക്

പരുക്കേറ്റവർക്ക് മതിയായ ചികിത്സ നൽകുമെന്ന് ജില്ലാ കലക്‌ടർ നീരജ് സിങ് പറഞ്ഞു
മഹാകാലേശ്വർ ക്ഷേത്രത്തിൽ തീപിടുത്തം; 13 പുരോഹിതർക്ക് പരുക്ക്
Updated on

ഭോപാൽ: മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ തീപിടുത്തം. ഹോളി ദിനത്തിൽ ക്ഷേത്രത്തിന്‍റെ ശ്രീകോവിലിനുള്ളിൽ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ 13 പുരോഹിതർക്ക് പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരുക്കേറ്റവർക്ക് മതിയായ ചികിത്സ നൽകുമെന്ന് ജില്ലാ കലക്‌ടർ നീരജ് സിങ് പറഞ്ഞു. അപ്രീതിക്ഷിത അപകടമാണ് ക്ഷേത്രത്തിനുള്ളിൽ സംഭവിച്ചത്. മുഖ്യ പുരേഹിതൻ സഞ്ജയ് ഗുരുവിന് അടക്കം പൊള്ളലേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. മുഖ്യമന്ത്രി മോഹൻ യാദവുമായി ഫോണിൽ സംസാിച്ചെന്നും പരുക്കേറ്റവർക്ക് പ്രാദേശിക ഭരണകൂടം മതിയായ ചികിത്സ നൽകുമെന്നും കേന്ദ്രമന്ത്രി അമിത് ഷാ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com