മുംബൈയിൽ 12 നില കെട്ടിടത്തിൽ തീപിടിത്തം; 2 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

രണ്ടു വയസുകാരൻ ആബിർ, അങ്കിത എന്നിവരാണ് മരിച്ചത്
2 Dead, 6 Injured After Fire Breaks Out In Residential Building In Mumbai

മുംബൈയിൽ തീപിടിത്തമുണ്ടായ കെട്ടിടം

Updated on

മുംബൈ: മുംബൈയിലെ വിലെ പാർലെയിൽ 12 നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് 2 വയസുകാരൻ അടക്കം 2 പേർ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ തീപിടിത്തത്തിൽ 6 പേർക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ടു വയസുകാരൻ ആബിർ, അങ്കിത എന്നിവരാണ് മരിച്ചത്. സോഫ, കിടക്ക, അടുക്കള ഉപകരണങ്ങൾ, ഫാൾസ് സീലിങ്, വൈദ‍്യുത വയറിങ് ഇൻസ്റ്റലേഷനുകൾ, എസി യൂണിറ്റ് എന്നിവ കത്തി നശിച്ചു.

പരുക്കേറ്റവരിൽ 2പേരെ കൂപ്പർ ആശുപത്രിയിലും മറ്റുള്ളവരെ നാനാവതി ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി ഒരു മണിയോടെ തീ പൂർ‌ണമായി അണച്ചു. 2 ഫയർഫോഴ്സ് ഉദ‍്യോഗസ്ഥരെയും കൂപ്പർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ നൽകിയ ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. തീപിടിത്തത്തിന്‍റെ കാരണം സംബന്ധിച്ച് വ‍്യക്തതയില്ല.

logo
Metro Vaartha
www.metrovaartha.com