ദിസ്പൂർ: ദിബ്രുഗഡിലെ ഹരിജൻ കോളനിയിൽ വൻ തീപിടുത്തം. ഏഴ് വീടുകൾ കത്തിനശിച്ചു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.
ഇതുവരെ എത്രപേർ മരണപ്പെട്ടെന്നോ മറ്റെന്തെങ്കിലും വിവരമോ ലഭിച്ചില്ലെന്നും, സംഭവ സ്ഥവത്തു നിന്ന് രണ്ടു സിലണ്ടറുകൾ പൊട്ടിത്തെറിച്ച ശബ്ദം കേട്ടുവെന്നും ദിബ്രുഗഡ് മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്‍റ് ഉജ്വൽ ഫുകാൻ പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് സംഭവം. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.