ഉത്തർപ്രദേശിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 4 മരണം, നിരവധിപ്പേർക്ക് പരുക്ക്

പടക്കനിർമാണശാല ജനവാസ മേഖലയിൽനിന്ന് അകലെയായതിനാൽ വലിയ ദുരന്തം ഒഴിവായി
ഉത്തർപ്രദേശിലെ കൗശാമ്പയിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനം
ഉത്തർപ്രദേശിലെ കൗശാമ്പയിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനം

ലക്നൗ: ഉത്തർപ്രദേശിലെ കൗശമ്പിയിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 4 മരണം. നിരവധി പേർക്ക് പരുക്ക്. ഉത്തർപ്രദേശിയിലെ കൗശാമ്പിയിലെ ഭർവാരി ജില്ലയിൽ ഉച്ചയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല.

പരുക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടക്കനിർമാണശാല ജനവാസ മേഖലയിൽനിന്ന് അകലെയായതിനാൽ വലിയ ദുരന്തം ഒഴിവായി. പൊലീസും അഗ്നരക്ഷാ സേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com