പടക്കപ്പെട്ടികൾ വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; 4 പേർക്ക് പരുക്ക് | video

സംഭവ സ്ഥലത്ത് 6 പേരാണ് ഉണ്ടായിരുന്നത്. അതിൽ‌ 4 പേർക്ക് പരുക്കേറ്റു
firecracker explosion at hyderabad 4 injured

പടക്കപ്പെട്ടികൾ വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; 4 പേർക്ക് പരുക്ക്

Updated on

ഹൈദരാബാദ്: പടക്കപ്പെട്ടികൾ വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം. നാലു പേർക്ക് പരുക്കേറ്റു. ആന്ധ്രാപ്രദേശിലെ കാകിനടയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

പടക്കം നിറച്ച പെട്ടികൾ വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ ഒരാൾ പെട്ടി നിലത്തേക്കിട്ടപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് 6 പേരാണ് ഉണ്ടായിരുന്നത്. അതിൽ‌ 4 പേർക്ക് പരുക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. സംഭവത്തിൽ‌ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com