

പടക്ക നിർമാണശാലയിൽ സ്ഫോടനം; രണ്ടു പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്
file
ബരാബങ്കി: പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് രണ്ടു പേർ മരിക്കുകയും 5 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിൽ വ‍്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
ഫാക്റ്ററി പ്രവർത്തനത്തിലുണ്ടായ പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. പടക്കനിർമാണശാലയുടെ ലൈസൻസ് ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ചാതായാണ് അന്വേഷണ സംഘം പറയുന്നത്. ഫാക്റ്ററി ഉടമയായ ഖാലിദിനും സഹോദരനും സ്ഫോടനത്തിൽ പരുക്കേറ്റിട്ടുണ്ട്.