
ന്യൂഡൽഹി: പടക്കം പൊട്ടിക്കുന്നതിന് ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണം രാജ്യ തലസ്ഥാനത്തിനു മാത്രമല്ല, രാജ്യം മുഴുവൻ ബാധകമാണെന്ന് സുപ്രീം കോടതി.
ബേറിയം അധിഷ്ഠിത പടക്കങ്ങൾ ഉപയോഗിക്കരുതെന്നും, വായു മലിനീകരണവും ശബ്ദ മലിനീകരണവും കുറയ്ക്കണമെന്നും രാജസ്ഥാനു നിർദേശം നൽകണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിലാണ് സുപ്രീം കോടതിയുടെ വിശദീകരണം.
ഈ വിഷയത്തിൽ പുതിയ നിർദേശങ്ങളുടെ ആവശ്യമില്ലെന്നും, ഡൽഹിയുടെ കാര്യത്തിൽ പുറപ്പെടുവിച്ച മുൻ ഉത്തരവ് പരിശോധിച്ച് അത് അനുവർത്തിക്കണമെന്നും രാജസ്ഥാൻ സർക്കാരിനോട് കോടതി നിർദേശിച്ചു.
നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ചുന്ന പടക്കങ്ങൾ ദീപാവലിക്കു പൊട്ടിക്കുന്നതു തടയാനാണ് 2021ൽ സുപ്രീം കോടതി നിർദേശങ്ങൾ പുറപ്പെടുവിച്ചത്. പടക്കത്തിന് സമ്പൂർണ നിരോധനമല്ല ഇതുകൊണ്ട് അർഥമാക്കുന്നതെന്നും കോടതി വിശദീകരിച്ചു.