

ബംഗളൂരു: ബംഗളൂരുവിൽ HMPV കേസ് റിപ്പോർട്ട് ചെയ്തു. 8 മാസം പ്രായമായ കുഞ്ഞിനാണ് എച്ച്എംപിവി രോഗബാധ സ്ഥിരികരിച്ചത്. ഇന്ത്യയിലെ ആദ്യ HMPV കേസാണ് ബംഗളൂരുവിൽ റിപ്പോർട്ടു ചെയ്തത്. ഇത് ചൈനീസ് വകഭേദമാണോ എന്ന് പരിശോധിച്ച് വരികയാണ്.
നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കുട്ടിക്ക് യാത്രാ പശ്ചാത്തലമില്ലാത്തതിനാൽ രോഗം എവിടെ നിന്നാണ് പിടിപെട്ടത് എന്ന കാര്യം വ്യക്തമല്ല. ഇക്കാര്യം അന്വേഷിച്ച് വരികയാണെന്നും കടുത്ത ജാഗ്രതയിലാണെന്നും കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.