രാജസ്ഥാനിലും ട്വിസ്റ്റ്; ഭജൻലാൽ ശർമ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രിമാരായി ദിയ കുമാരിയും പ്രേംചന്ദ് ബൈറും

മുൻപ് നാലു തവണ ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പദത്തിലുണ്ടായിരുന്നുവെങ്കിലും ആദ്യമായാണ് ശർമ നിയമസ‍ഭയിലെത്തുന്നത്.
രാജസ്ഥാനിലും ട്വിസ്റ്റ്;  ഭജൻലാൽ ശർമ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രിമാരായി ദിയ കുമാരിയും പ്രേംചന്ദ് ബൈറും

ജയ്പുർ: രാജസ്ഥാനിലും അപ്രതീക്ഷിത മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബിജെപി. നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്ന ഭജൻലാൽ ശർമയാണ് രാജസ്ഥാനിലെ ബിജെപി സർക്കാരിനെ ന‍യിക്കുക. മാരത്തൺ ചർച്ചകൾ‌ക്കൊടുവിലാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. സംഗനേർ മണ്ഡലത്തിൽ നിന്നാണ് ഭജൻലാൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുൻപ് നാലു തവണ ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പദത്തിലുണ്ടായിരുന്നുവെങ്കിലും ആദ്യമായാണ് ശർമ നിയമസ‍ഭയിലെത്തുന്നത്.

ആദ്യ ഊഴത്തിൽ‌ തന്നെ മുഖ്യമന്ത്രി പദവിയും അദ്ദേഹത്തെ തേടിയെത്തി. ദിയാ കുമാരി, ഡോ. പ്രേം ചന്ദ് ബൈർ എന്നിവർ ഉപമുഖ്യമന്ത്രിമാരാകുമെന്നും വസുദേവ് ദേവ്നാനി സ്പീക്കറാകുമെന്നും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.. പാർട്ടി ഓഫിസിൽ നടന്ന യോഗത്തിൽ വസുന്ധരെ രാജെയാണ് ശർമയുടെ പേര് നിർദേശിച്ചതെന്നാണ് റിപ്പോർട്ട്. കേന്ദ്രത്തിൽ നിന്നുള്ള നിരീക്ഷകരായ രാജ്നാഥ് സിങ്, വിനോദ് താവ്ഡെ, സരോജ് പാണ്ഡ്യ എന്നിവർ നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് രാജസ്ഥാനിൽ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടായത്.

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും സംഘത്തിനൊപ്പമുണ്ടായിരുന്നു. പാർട്ടിക്ക് വൻ വിജയങ്ങൾ സമ്മാനിച്ചിട്ടുള്ള വസുന്ധര രാജെയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തമായിരുന്നുവെങ്കിലും ഇത്തവണ ഭജൻലാലിന് അവസരം നൽകാനാണ് പാർട്ടി തീരുമാനിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com