

വെളുത്തുള്ളിയും സവാളയും ചേർക്കാതെയുണ്ടാക്കുന്ന മീൻ വെജിറ്റേറിയൻ; വിചിത്രവാദവുമായി ഉത്തർപ്രദേശ് മന്ത്രി
ലഖ്നൗ: ഉത്തർപ്രദേശ് മന്ത്രി മന്ത്രി സഞ്ജയ് നിഷാദിന്‍റെ കണ്ണിൽ മീൻ സസ്യാഹാരമാണ്. വെളുത്തുള്ളിയും സവാളയും ചേർത്ത് കറിവച്ചാൽ മാത്രമേ മീൻകറി മാംസാഹാരമാകുകയൊള്ളൂ എന്നാണ് മന്ത്രി പറയുന്നത്. ദേശീയ മാധ്യമത്തിന്‍റെ പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് സഞ്ജയ് നിഷാദാണ് വിവാദ പ്രസ്താവന നടത്തിയത്.
നേരത്തെ സഞ്ജയ് നിഷാദ് സമാനമായ പ്രസ്താവന നടത്തിയിരുന്നു. അതിൽ ആരും എതിർപ്പു പ്രകടിപ്പിക്കാതിരുന്നത് അത് സത്യമായതുകൊണ്ടാണ് എന്നാണ് മന്ത്രി പറഞ്ഞത്. ഞാൻ മുൻപ് പറഞ്ഞതുപോലെ വെളുത്തുള്ളിയും സവാളയും ഇടാത്ത മീൻ വെജിറ്റേറിയനാണ്. ഒരു അതിനെ എതിർത്തില്ല. ആ മൗനത്തിന് കാരണം ആ പ്രസ്താവന സത്യമാണ് എന്നാണ്.-സഞ്ജയ് നിഷാദ് പറഞ്ഞു. നിഷാദ് പാർട്ടി അധ്യക്ഷനും മത്സ്യബന്ധന മന്ത്രിയുമാണ് അദ്ദേഹം
ഉത്തർപ്രദേശ് സർക്കാരിന്‍റെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും മത്സ്യവും നിഷാദ് സമുദായത്തിന്‍റെ പ്രതീകമാണ്. അതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദു ആചാരപ്രകാരം മാംസാഹാരം ഒഴിവാക്കുന്ന ശ്രാവണ മാസത്തിൽ മന്ത്രിയുടെ ഈ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് കാരണമായിരിക്കുന്നത്. സോഷ്യൽ മീഡിയയിലും മന്ത്രിക്കെതിരേ വിമർശനം ഉയരുകയാണ്.