നിയന്ത്രണം നഷ്ടപ്പെട്ട് ഥാർ ഡിവൈഡറിൽ ഇടിച്ചു കയറി; 5 പേർ മരിച്ചു, ഒരാൾക്ക് പരുക്ക്

3 സ്ത്രീകളും 3 പുരുഷന്മാരുമാണ് വാഹനത്തിലുണ്ടായിരുന്നത്
Five killed and one critical as Thar rams wall on Delhi Jaipur Expressway

നിയന്ത്രണം നഷ്ടപ്പെട്ട് ഥാർ ഡിവൈഡറിൽ ഇടിച്ചു കയറി; 5 പേർ മരിച്ചു, ഒരാൾക്ക് പരുക്ക്

Updated on

ഗുരുഗ്രാം: ഡൽഹി-ജയ്പൂർ എക്സ്പ്രസ് വേയിൽ ശനിയാഴ്ച ഥാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി 5 പേർ മരിച്ചു. മൂന്ന് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഒരാൾക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ 4.30 ഓടെയായിരുന്നു അപകടം.

പൊലീസ് പറയുന്നതനുസരിച്ച് കറുത്ത മഹീന്ദ്ര ഥാർ ഹൈവേയുടെ എക്സിറ്റ് നമ്പർ 9 ന് സമീപത്തു വച്ചാണ് അപകടത്തിൽല പെട്ടത്. 3 സ്ത്രീകളും 3 പുരുഷന്മാരുമാണ് വാഹനത്തിലുണ്ടായിരുന്നത്. 4 പേർ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. 2 പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരിക്കുകയായിരുന്നു. ഥാർ പൂർണമായും തകർന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com