ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് 5 മരണം

അപകടത്തിൽ പരിക്കേറ്റ 9 പേരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും 5 പേരുടെ ജീവൻ രക്ഷിക്കാനായില്ല.
Five people died due to LPG cylinders explode
Five people died due to LPG cylinders explode

ലക്നോ: ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. ലക്നോവിലെ കകോരി പ്രദേശത്ത് ബുധനാഴ്ച രാത്രി 10.30 നാണ് സംഭവം. അപടകട്ടിൽ മുർഷി (50), ഭാര്യ ഹുസ്ൻ ബനേ (45), റിയ (7), ഉമ (4), ഹിന (2) എന്നിവരാണ് മരിച്ചത്.

ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപടിത്തം വീട്ടിൽ പടർന്ന് സിലിണ്ടറുകൾ പൊട്ടിത്തെറിക്കാൻ കാരണമാവുകയായിരുന്നു എന്നാണ് നിഗമനം. 3 അഗ്നിശമന സേന സംഘങ്ങളും നാട്ടുകാരും ചേർന്നാണ് സ്ഥലത്തെ തീയണച്ചത്. അപകടത്തിൽ പരിക്കേറ്റ 9 പേരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും 5 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ 4 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com