ജമ്മുകാശ്മീരിൽ സൈനിക വാഹനത്തിന് നേരേയുണ്ടായത് ഭീകരാക്രമണം; 5 ജവാന്മാർക്ക് വീരമൃത്യു

സ്ഥലത്ത് സൈന്യത്തെ വിന്യസിച്ച് ഭീകരർക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്
ജമ്മുകാശ്മീരിൽ  സൈനിക വാഹനത്തിന് നേരേയുണ്ടായത് ഭീകരാക്രമണം; 5 ജവാന്മാർക്ക് വീരമൃത്യു

ന്യൂഡൽഹി: ജമ്മുകാശ്മീർ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരേയുണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് സൈന്യം. കരസേനയുടെ ട്രക്കിന് നേരെയാണ് ഇന്നുച്ചയോടെ ആക്രമണം ഉണ്ടാവുന്നത്. ആക്രമണത്തിൽ 5 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികന്‍ നിലവിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ഭീകരവിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായവർ. ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിർക്കുകയും പിന്നീട് ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നുവെന്നും സൈന്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. സ്ഥലത്ത് സൈന്യത്തെ വിന്യസിച്ച് ഭീകരർക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com