എഞ്ചിന് തീപിടിച്ചു; നേപ്പാളിൽ നിന്നും തുർക്കിയിലേക്ക് പുറപ്പെട്ട വിമാനം കൊൽക്കത്തയിൽ ഇറക്കി

വിമാനം പറന്ന് ഉയർന്ന് നാലു മിനിറ്റിനുള്ളിൽ തന്നെ തീപിടിക്കുകയായിരുന്നു
Flight from Nepal to Turkey lands in Kolkata

നേപ്പാളിൽ നിന്നും തുർക്കിയിലേക്ക് പുറപ്പെട്ട വിമാനം കൊൽക്കത്തയിൽ ഇറക്കി

Updated on

കൊൽക്കത്ത: വിമാനത്തിന്‍റെ എഞ്ചിനിൽ തീപിടിച്ചതിനെ തുടർന്ന് കാഠ്മണ്ഡു-ഇസ്താംബുൾ ടർക്കിഷ് എയർലൈൻസ് വിമാനത്തിന് കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ്. ടർക്കിഷ് 727 വിമാനമാണ് നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.49 ഓടെയാണ് ഇറക്കിയത്. വിമാനത്തിന്‍റെ വലത് എഞ്ചിനിൽ തീപടർന്നുവെന്ന് കാണിച്ചാണ് അടിയന്തര ലാൻഡിങിന് പൈലറ്റ് അനുമതി തേടിയത്.

വിവരം കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളറെ അറിയിക്കുകയായിരുന്നു.

236 യാത്രക്കാരുമായി പുറപ്പെട്ട വിമാനം നിലവിൽ കൊൽക്കത്ത വിമാനത്താവളത്തിലാണെന്നും പരിശോധന നടത്തിവരുകയാണെന്നും എൻഎസ് സിബിഐ എയർപോർട്ട് ഡയറക്‌ടർ അറിയിച്ചു. വിമാനം പറന്ന് ഉയർന്ന് നാലു മിനിറ്റിനുള്ളിൽ തന്നെ തീപിടിക്കുകയായിരുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.26നാണ് വിമാനം കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നത്. എഞ്ചിന് തീപിടിച്ചതിനെ തുടർന്ന് കാഠ്മണ്ഡുവിന് പടിഞ്ഞാറ് ഭാഗത്തേക്ക് വിമാനം തിരിച്ചുവിടുകയും, വലതുവശത്തെ എഞ്ചിൻ ഓഫ് ചെയ്ത ശേഷം 10 മിനിറ്റോളം ആകാശത്ത് വട്ടമിട്ട് പറക്കുകയും ചെയ്തു. പിന്നീട് തീ നിയന്ത്രണവിധേയമായി. ഒരു എഞ്ചിൻ പ്രവർത്തനരഹിതമായി. തുടർന്ന് റിസ്ക് എടുക്കാതെ വിമാനം താഴെയിറക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com