വിമാനത്താവളത്തിൽ സാങ്കേതിക തകരാർ; രാജ്യത്തുടനീളമുള്ള വിമാന സർവീസുകളെ ബാധിച്ചു

യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങി
rain in delhi flight delays

വിമാനത്താവളത്തിൽ സാങ്കേതിക തകരാർ; രാജ്യത്തുടനീളമുള്ള വിമാന സർവീസുകളെ ബാധിച്ചു

file image

Updated on

ഹൈദരാബാദ്: ചെക്ക് - ഇൻ സംവിധാനങ്ങളിൽ ഉണ്ടായ തകരാറുകളെ തുടർന്ന് രാജ്യത്തുടനീളമുള്ള വിമാന സർവീസുകൾ താളം തെറ്റി. ഹൈദരാബാദ്, മുംബൈ, ബെംഗളൂരു ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിലാണ് തടസം നേരിട്ടത്. ഇൻഡിഗോ, ആകാശ എയർലൈൻ, സ്പെയ്സ് ജെറ്റ്, എ‍യർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനങ്ങളുടെ സർവീസുകളെയാണ് മോശമായി ബാധിച്ചത്.

വിവിധ വിമാനത്താവളങ്ങളിലായി ഏകദേശം 70 വിമാന സർവീസുകളെ പ്രശ്നങ്ങൾ ബാധിച്ചതയാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് രാജ്യത്തുടനീളമുള്ള വിമാനഗതാഗതത്തെ വളരെ മോശമായി ബാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ പരാതികൾ നിറഞ്ഞു, നിരവധി യാത്രക്കാർ ഈ സാഹചര്യത്തെ എയർലൈൻ മാനേജ്‌മെന്‍റിനെയും യാത്രക്കാരുടെ അവകാശങ്ങളെ പരിഹാസിക്കുന്നുവെന്ന് വിമർശിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com