ഹെലികോപ്റ്ററിൽ നിന്നെറിഞ്ഞ പാക്കറ്റ് തലയിൽ വീണ് ബിഹാർ സ്വദേശി മരിച്ചു

ഹെലികോപ്റ്റർ വളരെ താഴ്ന്നാണ് പറന്നതെന്നും അതു മൂലം അടുത്തുള്ള ഒരു തകര ഷെഡ് പറന്നു പോയെന്നും നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ട്
Flood-affected Bihar man 'hit by air-dropped relief material', dies

ഹെലികോപ്റ്ററിൽ നിന്നെറിഞ്ഞ പാക്കറ്റ് തലയിൽ വീണ് ബിഹാർ സ്വദേശി മരിച്ചു

Updated on: 

ഛാപ്ര: പ്രളയ ബാധിത മേഖലയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്ററിൽ നിന്ന് ദുരിതാശ്വാസ സാമഗ്രികൾ അടങ്ങുന്ന പാക്കറ്റ് തലയിൽ വീണ് 58കാരൻ മരിച്ചു. ബിഹാറിലെ സാരൺ ജില്ലയിലാണ് സംഭവം. അനിൽ കുമാർ സിങ് എന്നയാളാണ് മരിച്ചത്. വെള്ളിയാഴ്ച 3.30 ഓടെ പാർശുരാംപുർ ഗ്രാമത്തിലെ ദുരിതാശ്വാസ ക്യാംപിലേക്ക് ഹെലികോപ്റ്ററിൽ നിന്ന് ദുരിതാശ്വാസ സാമഗ്രികൾ ഇട്ടിരുന്നു.

ഇവ തലയിൽ വീണ് അനിൽ കുമാർ സിങ്ങിന് പരുക്കേൽക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണത്തിന്‍റെ യഥാർഥ കാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.

ഹെലികോപ്റ്റർ വളരെ താഴ്ന്നാണ് പറന്നതെന്നും അതു മൂലം അടുത്തുള്ള ഒരു തകര ഷെഡ് പറന്നു പോയെന്നും നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഒരു സ്ത്രീക്ക് പരുക്കും പറ്റിയിട്ടുണ്ട്. ഇവർ ചികിത്സയിലാണ്.

logo
Metro Vaartha
www.metrovaartha.com