ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം; 4 മരണം, ഗ്രാമം ഒലിച്ചുപോയി

ധാരാലി ഗ്രാമത്തിന്‍റെ ഒരു പ്രദേശം മുഴുവനായി ഒലിച്ചു പോയി
flood in uttarkashi 4 deaths reported

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം; 4 മരണം, ഗ്രാമം ഒലിച്ചുപോയി

Updated on

ന്യൂഡൽഹി: ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തിനു പിന്നാലെ ഉണ്ടായ മിന്നൽ പ്രളയത്തിൽ 4 മരണങ്ങൾ റിപ്പോർട്ടു ചെയ്തു. 10 പേരെ രക്ഷപ്പെടുത്തി. നൂറോളം പേരെ കാണാതായിട്ടുണ്ട്. ധാരാലി ഗ്രാമത്തിന്‍റെ ഒരു പ്രദേശം മുഴുവനായി ഒലിച്ചു പോയി.

വീടുകൾ, കെട്ടിടങ്ങൾ, നിരവധി ഹോട്ടലുകൾ, ഹോംസ്റ്റേകൾ, റെസ്റ്റോറന്‍റുകൾ എന്നിവയും ഒലിച്ചു പോയതിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

150 ഓളം സൈനികരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കരസേനയും രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമാവും. മൂന്ന് ഐടിബിപി സംഘത്തെയും നാല് എന്‍ഡിആര്‍എഫ് സംഘത്തേയും അപകടം നടന്ന സ്ഥലത്തേക്ക് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com