ഷാങ്ഹായ്-ഡൽഹി വിമാനസർവീസ് പുനരാരംഭിക്കാൻ ചൈന ഈസ്റ്റേൺ എയർലൈൻസ്

നവംബർ ഒൻപതു മുതലായിരിക്കും ഷാങ്ഹായ്-ഡൽഹി റൗണ്ട് ട്രിപ്പ് വിമാന സർവീസ് പുനരാരംഭിക്കുക
China Eastern Airlines Boeing 737-800 aircraft are parked at Shanghai Hongqiao International Airport in Shanghai on July 22, 2025.

2025 ജൂലൈ 22 ന് ഷാങ്ഹായിലെ ഷാങ്ഹായ് ഹോങ് ക്വിയാവോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൈന ഈസ്റ്റേൺ എയർലൈൻസിന്‍റെ ബോയിങ് 737-800 വിമാനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു.

Photo by Hector RETAMAL / AFP

Updated on

ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിൽ ആക്കുന്നതിനുള്ള തുടർച്ചയായ നീക്കത്തിന്‍റെ ഭാഗമായി നവംബർ ഒൻപതു മുതൽ ഷാങ്ഹായിക്കും ന്യൂഡൽഹിക്കും ഇടയിൽ ഉള്ള റൗണ്ട്-ട്രിപ്പ് വിമാന സർവീസുകൾ ചൈന ഈസ്റ്റേൺ എയർലൈൻസ് പുനരാരംഭിക്കും. ഈ വർഷം ഓഗസ്റ്റിൽ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്‍റ് ഷി ജിൻപിങും നടത്തിയ കൂടിക്കാഴ്ചയിൽ അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം തെരഞ്ഞെടുത്ത നഗരങ്ങൾക്കിടയിൽ നേരിട്ടുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു.

എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും ഞായറാഴ്ചയും ആയിരിക്കും ഈ സർവീസ് ഉണ്ടാകുക. ഷാങ്ഹായിലെ പുഡോങ് വിമാനത്താവളത്തിൽ നിന്നു പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് പ്രാദേശിക സമയം വൈകിട്ട് 5.45 ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. മടക്ക വിമാനം വൈകിട്ട് 7.55 ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 4.10ന് ഷാങ്ഹായ് പുഡോങിൽ എത്തിച്ചേരും.

അടുത്ത മാസം ആരംഭിക്കാൻ പോകുന്ന ഈ റൂട്ടിലേയ്ക്കുള്ള ടിക്കറ്റ് വിൽപനയും എയർലൈൻ ആരംഭിച്ചിട്ടുണ്ട്. ഈ മാസം ആദ്യം ഇൻഡിഗോ ഒക്റ്റോബർ 26 മുതൽ കൊൽക്കത്തയിൽ നിന്നു ചൈനയിലെ ഗ്വാങ്ഷൂവിലേയ്ക്ക് പ്രതിദിന വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ഡൽഹിക്കും ഗ്വാങ്ഷൂവിനും ഇടയിൽ എയർലൈൻ സർവീസുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com