ഫ്ലൈദുബായ് ആക്രമണം: പൈലറ്റ് മച്ചാറിന്‍റെ തലയോട്ടി പൊട്ടി, അടിയന്തര ശസ്ത്രക്രിയ നടത്തി

നിലവിൽ അബുദാബിയിലെ മിലിറ്ററി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് മച്ചാർ.
lydubai incident: Pilot Machar suffered a skull fracture; underwent emergency surgery

ക്യാപ്റ്റൻ സ്മിത്ത് മച്ചാർ, പ്രധാനമന്ത്രി നരേന്ദ്ര മോദി.

Updated on: 

അബുദാബി: ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ ആക്രമണം ചെറുക്കുന്നതിനിടെ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്‍റെ തലയോട്ടിയിൽ പൊട്ടലുണ്ടായിരുന്നുവെന്നും അടിയന്തരമായി ശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും റിപ്പോർട്ട്. വിമാനത്തിനുള്ളിൽ വച്ച് ഒമാനി പൗരനായ പൗലറ്റ് ക്രാഷ് ആക്സ് കൊണ്ട് പല തവണ മച്ചാറിന്‍റെ തലയിൽ അടിച്ചിരുന്നു. കടുത്ത വേദന സഹിച്ചാണ് മച്ചാർ കോക്പിറ്റിന്‍റെ വാതിൽ തുറന്നത്. തുടർന്ന് യാത്രക്കാർ കൂടി ഇടപെട്ടിട്ടാണ് വൻ ദുരന്തം ഒഴിവാക്കിയത്. ടെൽ അവൈവിലേക്ക് പറന്ന വിമാനം ഉടനെ അടിയന്തരമായി സൗദി അറേബ്യയിൽ ഇറക്കിയിരുന്നു. നിരവധി പരുക്കുകൾ പറ്റിയിരുന്ന മച്ചാറിനെ സൗദിയിൽ വച്ചു തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും അതിനു ശേഷമാണ് അദ്ദേഹം യുഎഇയിലേക്ക് പോയതെന്നുമാണ് റിപ്പോർട്ടുകൾ.

തലയോട്ടി പൊട്ടി എല്ലിന്‍റെ ഒരു ഭാഗം തലച്ചോറിലേക്ക് കയറിയ അവസ്ഥയിലായിരുന്നു മച്ചാർ. കുടാതെ കാിലും നെഞ്ചിലും വയറ്റിലും പരുക്കുകൾ ഏറ്റിരുന്നു. നിലവിൽ അബുദാബിയിലെ മിലിറ്ററി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് മച്ചാർ. അദ്ദേഹം ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണെന്ന് ആശുപത്രി അധികൃ‌തർ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയിൽ മച്ചാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൾ ചെയ്ത് സംസാരിച്ചിരുന്നു. ആ സമയത്ത് താൻ സ്വന്തം ജീവന് വേണ്ടി പോരാടുകയായിരുന്നു പക്ഷേ അതേ സമയത്തു തന്നെ മറ്റുള്ളവരെ മരണത്തിലേക്ക് വിട്ടു കൊടുക്കാൻ തയാറായിരുന്നില്ല എന്നും മച്ചാർ പ്രധാനമന്ത്രിയോട് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com