പാക് റേഡിയോ സ്റ്റേഷനുകളിൽ ഇന്ത്യൻ പാട്ടുകൾ നിരോധിച്ചു

പിബിഎ സെക്രട്ടറി ജനറൽ ഷക്കീൽ മസൂദ് പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ശ്രീനഗർ: പഹൽഗാം ഭീകരാക്രണത്തെത്തുടർന്ന് ഇന്ത്യ സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തിൽ, പാക്കിസ്ഥാനിലെ എഫ്എം റോഡിയോ സ്റ്റേഷനുകളിൽ ഇന്ത്യൻ ഗാനങ്ങളുടെ പ്രക്ഷേപണം പാക്കിസ്ഥാൻ നിർത്തിവച്ചു. രാജ്യത്തുടനീളമുളള പാക്കിസ്ഥാൻ എഫ്എം റേഡിയോ സ്റ്റേഷനുകളിൽ ഇന്ത്യൻ ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് പാക്കിസ്ഥാൻ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ (പിബിഎ) നിർത്തിവച്ചതായി പിബിഎ സെക്രട്ടറി ജനറൽ ഷക്കീൽ മസൂദ് പറഞ്ഞു.

പ്രാദേശിക എഫ്എം റേഡിയോ സ്റ്റേഷനുകളിൽ മിക്ക ദിവസവും ഇന്ത്യൻ ​ഗാനങ്ങൾ പ്രക്ഷേപണം ചെയ്തിരുന്നു. നിലവിലെ ഉഭയകക്ഷി ബന്ധങ്ങൾ കണക്കിലെടുത്ത് എല്ലാ എഫ്എം സ്റ്റേഷനുകളിലും ഇന്ത്യൻ ഗാനങ്ങളുടെ പ്രക്ഷേപണം നിർത്താൻ സർക്കാർ നിർദേശിച്ചിട്ടുണ്ടെന്ന് വാർത്താവിനിമയ മന്ത്രി ആറ്റ തരാറും അറിയിച്ചു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com