ചെന്നൈ: ഫുഡ് ഡെലിവറി ചെയ്യാൻ വൈകിയതിനെ തുടർന്ന് ഉപഭോക്താവ് ചീത്ത പറഞ്ഞു മനം നൊന്ത് 19 കാരൻ ആത്മഹത‍്യ ചെയ്തു. ബി.കോം വിദ‍്യാർഥിയായിരുന്ന പവിത്രനാണ് ജീവനൊടുക്കിയത്. ഫുഡ് ഡെലിവറി എക്സിക‍്യൂട്ടിവായി ജോലി ചെയ്തുവരികയായിരുന്നു പവിത്രൻ.
സെപ്റ്റംബർ 11ന് കൊരട്ടൂർ ഭാഗത്ത് ഭക്ഷണം എത്തിക്കേണ്ട വീട് കണ്ടെത്താനാകാത്തതിനെ തുടർന്ന് പവിത്രൻ വൈകിയിരുന്നു. വൈകിയതിനെ തുടർന്ന് ഉപഭോക്താവ് അതിരൂക്ഷമായി പ്രതികരിക്കുകയും വിദ‍്യാർഥിക്കെതിരെ പരാതി സമർപ്പിക്കുകയും ചെയ്തു. സംഭവത്തിൽ രോഷം കൊണ്ട വിദ‍്യാർഥി ഉപഭോക്താവിന്‍റെ വീടിന് നേരെ കല്ലെറിഞ്ഞു ഇതോടെ സംഘർഷം രൂക്ഷമായി.
ബുധനാഴ്ച്ച പവിത്രനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവസ്ഥലത്തു നിന്ന് പവിത്രൻ എഴുതിയതെന്ന് സംശയിക്കുന്ന ആത്മഹത‍്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. ഡെലിവറിക്കിടെയുണ്ടായ സംഭവം തന്നെ വിഷാദത്തിലേക്ക് നയിച്ചുവെന്നും ഇത്തരം സ്ത്രീകൾ ഉള്ളിടത്തോളം കാലം കൂടുതൽ മരണം സംഭവിക്കുമെന്നും ആത്മഹത‍്യാക്കുറിപ്പിൽ പറയുന്നു.